ദേവനന്ദയ്ക്കായുള്ള കേരളത്തിന്റെ പ്രാര്‍ഥനകളും കാത്തിരിപ്പും വിഫലമായി. കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ കാണാതായ ആറു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ദേവനന്ദയുടെ ഇന്‍ക്വസ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. സംഭവത്തിനൊപ്പം തന്നെ സംശയങ്ങളുടെ ആക്കം കൂട്ടിയതായിരുന്നു മൃതദേഹം കിടന്ന സ്ഥലത്ത് നിന്നും ഒരു ഷാള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പോലീസ് വീണ്ടും നടത്തിയ പരിശോധനയിലാണ് തവിട്ടു നിറത്തിലുള്ള ഷാള്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തയതിന് ശേഷം മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് ഷാള്‍ കണ്ടുകിട്ടിയത്. എന്നാല്‍ സംശയങ്ങള്‍ക്കൊക്കെ വിരാമമാക്കികൊണ്ട് ആറ്റില്‍ നിന്ന് കണ്ടെത്തിയ ഷാള്‍ ദേവനന്ദയുടെതാണെന്ന് കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞു. #kerala #girlmissing Stay Updated with our youtube Channel :
0 Comments